വീടിന്റെ മേൽക്കൂര പൊളിച്ച് മോഷണം
1582343
Friday, August 8, 2025 7:36 AM IST
കുമരകം: വീടിന്റെ മേൽക്കൂരയിലെ ഷീറ്റും സീലിംഗും പൊളിച്ചുനീക്കി മോഷണം നടത്തി. പഞ്ചായത്ത്16-ാം വാർഡിൽ കുളപ്പറമ്പിൽ കെ.എസ്. ജെസ്മോന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ തെക്കുവശം ചേർന്നുള്ള കെട്ടിടത്തിലെ കടമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്രൈൻഡിംഗ് മെഷീനും ഡ്രില്ലിംഗ് ഉപകരണവുമാണ് മോഷണം പോയത്.
സമീപ പ്രദേശങ്ങളിലും അടുത്തനാളുകളിൽ മോഷണം നടന്നിട്ടുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. കുമരകം പോലീസിൽ പരാതി ലഭിച്ചതായും അന്വേഷണം നടത്തിവരുന്നതായും എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു. കുമരകത്ത് ക്ഷേത്രങ്ങളിൽ മോഷണം നടത്തിക്കൊണ്ടിരുന്ന മൂന്നുപേരെ കുമരകം പോലീസ് പിടികൂടി റിമാൻഡു ചെയ്യിച്ചിട്ടുണ്ട്.