കന്യാസ്ത്രീമാരുടെ അറസ്റ്റ്: എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ നടത്തി
1582081
Thursday, August 7, 2025 7:19 AM IST
ചങ്ങനാശേരി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അറസ്റ്റു ചെയ്ത് തുറങ്കിലടച്ച ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നടന്ന പരിപാടി സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റെജി സഖറിയ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. മാധവന് പിള്ള അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി.ജോസഫ്, കെ.ഡി.സുഗതന്, ലാലിച്ചന്‍ കുന്നിപറമ്പില്, എം.ആര്. രഘുദസ്, ജി. രാധാകൃഷ്ണന്, പ്രേംചന്ദ് മാവേലി, ബോബന് കോയിപ്പളളി, ബെന്നി സി. ചീരഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.