റോഡിലെ ഗർത്തം അപകടക്കെണി
1582339
Friday, August 8, 2025 7:36 AM IST
കോത്തല: സ്കൂൾ വിദ്യാർഥികളെ കയറ്റി വാഹനം തിരിക്കുന്നതിനിടെ റോഡ് ഇടിഞ്ഞുതാണു. 13-ാം മൈൽ-വല്യപാറ റോഡിൽ പുത്തൻകണ്ടം ഭാഗത്താണു ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. വിദ്യാർഥികളെ കയറ്റി ബസ് മുന്പോട്ടെടുത്തയുടൻ റോഡ് നാലടിയോളം ഇടിഞ്ഞു താഴുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് അപകടം ഒഴിവായത്.
റോഡിനോടു ചേർന്നാണ് പാലമറ്റം തോടുള്ളത്. വെള്ളക്കല്ലുങ്കൽ, ഗന്ധർവസ്വാമി ക്ഷേത്രങ്ങളിലേക്കു പോകുന്നതിന് ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. മുളങ്കമ്പുകൾ ഉപയോഗിച്ച് നാട്ടുകാർ മുന്നറിയിപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്.