ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
1582088
Thursday, August 7, 2025 10:38 PM IST
മുണ്ടക്കയം: ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ ടീം ഡാൻസഫ് നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഈരാറ്റുപേട്ട അമ്പഴത്തിനാൽ സയിദലി നിയാസ് (21) ആണ് മുണ്ടക്കയം കോസ്വേ ജംഗ്ഷനിൽ പിടിയിലായത്.
ബംഗളൂരുവിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് ബുള്ളറ്റിൽ ഹാഷിഷ് ഓയിലുമായി വരുന്നത് സംബന്ധിച്ചു ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു ഡാൻസഫ് ടീം ഇയാളെ പിന്തുടർന്ന് മുണ്ടക്കയത്തുവച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രത്യേകം സൂക്ഷിച്ച നിലയിൽ രണ്ട് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
ഇതേത്തുടർന്ന് ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി. ഇയാൾ ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടയാളാണോയെന്നും മറ്റു ലഹരിസംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.