മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മരിയന്‍ കണ്വന്ഷന് ആരംഭിച്ചു
1582079
Thursday, August 7, 2025 7:19 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ റവ.ഡോ. അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് ഹോളി സ്പിരിറ്റ് മിനിസ്ട്രി ടീം നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷനും വിമോചന പ്രാര്‍ഥനയും ആരംഭിച്ചു. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു.
വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. മിന്റു മൂന്നുപറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോസഫ് കുറശേരി, ഫാ. ആന്റണി അറയ്ക്കത്തറ, ഫാ. ജോക്കബ് കളരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന തുടര്‍ന്നു രാത്രി ഒമ്പതുവരെ വചനപ്രഘോഷണം, ആരാധന.