പായിപ്പാട് ബിഎഡ് കോളജ് സംഘടിപ്പിച്ച ഹിരോഷിമ ദിനം ശ്രദ്ധേയമായി
1582080
Thursday, August 7, 2025 7:19 AM IST
ചങ്ങനാശേരി: എണ്‍പതാം ഹിരോഷിമ വാര്‍ഷികാചരണത്തി ന്റെ ഭാഗമായി പായിപ്പാട് ബിഎഡ് കോളജില്‍ ഐക്യുസിഇയുടെയും എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമാധാന സന്ദേശ സദസും റാലിയും സംഘടിപ്പിച്ചു. കോളജില്‍നിന്നു പായിപ്പാട് ജംഗ്ഷനിലേക്കാണ് റാലി നടത്തിയത്. വിദ്യാര്‍ഥികളും അധ്യാപകരും സമാധാന സന്ദേശമുദ്രാവാക്യം മുഴക്കി നടത്തിയ റാലി പഞ്ചായത്ത് അംഗം ആനി രാജു ഫ്ലാഗ്ഓഫ് ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഗീത നാരായണന്, വിദ്യാര്‍ഥി പ്രതിനിധികളായ അതുല്യ, ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ നൃത്താവിഷ്കാരവും തെരുവുനാടകവും അരങ്ങേറി.