ബോധവത്കരണ ക്ലാസ് നടത്തി
1582350
Friday, August 8, 2025 7:45 AM IST
കടുത്തുരുത്തി: റോട്ടറി ക്ലബ് ഓഫ് കടുത്തുരുത്തിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ ഭാവന്‍സ് ന്യൂസ് പ്രിന്റ് വിദ്യാലയത്തില്‍ മയക്കുമരുന്നിനെതിരേ ബോധവത്കരണ ക്ലാസ് നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റും മുരിക്കന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോര്‍ജ് ജി. മുരിക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ ലീഗല്‍ സെല്‍ എസ്ഐ എസ്.എം. ഗോപകുമാര്‍ സെമിനാര്‍ നയിച്ചു. റോട്ടറി ക്ലബ് അംഗങ്ങളായ സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, തോമസ് കുഴിവേലില്‍, റിട്ട. കേണല്‍ പി.ജെ. സൈമണ്‍, എം.യു. ബേബി, ജോയി മാത്യു, ജോമോന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.