റെഡ് റണ്‍ മാരത്തണ്‍ മത്സരം
1582065
Thursday, August 7, 2025 7:05 AM IST
കോട്ടയം: രാജ്യാന്തര യുവജന ദിനാചരണത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികളില്‍ എച്ച്ഐവി, എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റണ്‍ മാരത്തണ്‍ മത്സരം നടത്തി. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
മാരത്തണ്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷിബിന്‍ ആന്റോ, കെ.എം. അജിത്, കെ.ജെ. ജീവന് (മൂവരും എസ്ബി കോളജ്, ചങ്ങനാശേരി) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എസ്. ശില്പ (അസംപ്ഷന്‍ കോളജ് ചങ്ങനാശേരി), എ.എം. അഞ്ജന (അല്‍ഫോന്‍സ കോളജ് പാലാ), കെ.പി. സരിക (അല്‍ഫോന്‍സ കോളജ് പാലാ) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നാം സ്ഥാനം ലഭിച്ച ടീം 11ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
കോട്ടയം സിഎംഎസ് കോളജില്‍ നിന്നാരംഭിച്ച മാരത്തണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന് സി.ഐ. പ്രശാന്ത് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.