സിവൈഎംഎല്‍ സ്കൂള്‍ കലോത്സവം
1582348
Friday, August 8, 2025 7:45 AM IST
പാലാ: പാലാ സിവൈഎംഎല്‍ സംഘടനയുടെ 78-ാമത് വാര്‍ഷികവും സ്കൂള്‍ കലോത്സവവും ഒന്‍പത്, 10 തീയതികളില്‍ സിവൈഎംഎല്‍ ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരന് നിര്‍വഹിക്കും. എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ നടക്കും. എച്ച്എസ്എസ് വിഭാഗത്തിന് സംയുക്തമായാണ് മത്സരം.
നാളെ രാവിലെ 9.30 മുതല്‍ മുതല്‍ സംഗീതം, പ്രസംഗം മത്സരങ്ങള്‍ നടക്കും. പ്രസംഗവിഷയം എല്‍പി വിഭാഗത്തിന് ശുചിത്വകേരളം, യുപി വിഭാഗത്തിന് ആരോഗ്യവും കായികവിദ്യാഭ്യാസവും എന്നതായിരിക്കും. മറ്റു വിഭാഗങ്ങള്‍ക്കു മത്സരത്തിന് 10 മിനിട്ട് മുമ്പ് വിഷയം നല്‍കും.
ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഓര്‍ഗന്‍, വയലിന് മത്സരങ്ങള്‍ നടക്കും. മൂന്നു മുതല്‍ കവിതാരചനാ മത്സരം. 10ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ചിത്രരചനാ മത്സരം മഹാത്മാഗാന്ധി ഗവൺമെന്റ് എച്ച്എസ്എസില്‍ നടക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്‍പതിന് രാവിലെ ഒന്‍പതു മുതല്‍ സിവൈഎംഎല്‍ ഹാളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495064205.
പത്രസമ്മേളനത്തില്‍ സിവൈഎംഎല്‍ പ്രസിഡന്റ് പി.ജെ. ഡിക്സണ്‍ പെരുമണ്ണില്‍, സോണി വലിയകാപ്പില്‍, സജി പുളിക്കല്‍, ജോബി കുളത്തറ, ഷാജി പന്തപ്ലാക്കല്‍, സതീഷ് മണര്‍കാട്, ജോജോ കുടക്കച്ചിറ, ബിജു വാതല്ലൂര്‍, അനൂപ് ടെന്‍സന്‍ എന്നിവര്‍ പങ്കെടുത്തു.