അപകടഭീഷണിയായ മരം വെട്ടി നീക്കണം
1582337
Friday, August 8, 2025 7:36 AM IST
വെള്ളൂർ: ദേശീയപാതയോരത്ത് അപകടഭീഷണിയായ തേക്കുമരം വെട്ടി നീക്കണമെന്ന ആവശ്യം ശക്തമായി. തകിടിയേൽ എൽപി സ്കൂളിലെ മതിലിനോടു ചേർന്നാണു മരം നിൽക്കുന്നത്. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രവുമുണ്ട്. മരംവെട്ടുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികളില്ല.
തേക്കുമരം നിൽക്കുന്നതിന്റെ ഒരു ഭാഗത്ത് മണ്ണിടിയുന്നുണ്ട്. അതിനാൽ മഴക്കാലമായതോടെ മരത്തിന്റെ നിൽപ് അപകടത്തിനിടയാക്കുമെന്നു പ്രദേശവാസികൾ പറയുന്നു. 24 മണിക്കൂറും തിരക്കേറിയ റോഡരികിലാണ് ഈ ദുരിതം. കൂടാതെ മരത്തിന്റെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്നതും അപകടത്തിനിടയാക്കും. മരത്തിന്റെ നിൽപ് സ്കൂളിനും ഭീഷണിയാണ്.