ഹിരോഷിമാദിനം ആചരിച്ചു
1582064
Thursday, August 7, 2025 7:05 AM IST
പാമ്പാടി: വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിരോഷിമാ ദിനാചരണം നടത്തി. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് 80 വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ അനുസ്മരണമാണ് കുട്ടികള്‍ സ്കൂള്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്ന് സമാധാനറാലിയായി നടത്തിയത്. കുട്ടികള്‍ക്കായി പോസ്റ്റര്‍ മേക്കിംഗ്, കളറിംഗ് മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.
സ്കൂള്‍ മാനേജര്‍ റവ. ഡോ. പ്രദീപ് വാഴത്തറമലയില്‍ കുട്ടികള്‍ക്ക് സമാധാനസന്ദേശം നല്കി. പ്രിന്‍സിപ്പൽ റൂബി ബെന്നി, വൈസ് പ്രിന്‍സിപ്പൽ എ.ജെ. അഗസ്റ്റിന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കോട്ടയം: ഐപ്സോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനക്കര ഗാന്ധി ക്വയറില്‍ ഹിരോഷിമ ദിനം അനുസ്മരിച്ചു. ഐപ്സോ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം അനിയന് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആര്. ശ്രീനിവാസന്, സംസ്ഥാന സെക്രട്ടറി ബൈജു വയത്ത്, പി.കെ. ആനന്ദക്കുട്ടന്, അര്ജുനന് പിള്ള, ബി. ആനന്ദക്കുട്ടന്, കെ. ഗോപാലകൃഷ്ണന്, ജിതേഷ് ജെ. ബാബു, വി.കെ. ശാന്തമ്മ, നിതിന്‍ സണ്ണി, പി.ആര്. ബേബി, ജസ്റ്റിന് നടരാജന്, കെ.വി. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.