ചിറക്കടവ് എസ്ആർവി എൻഎസ് എസ് ഹൈസ്കൂളിൽ "മാ കെയർ സെന്റർ’ പ്രവർത്തനം ആരംഭിച്ചു
1582093
Thursday, August 7, 2025 11:25 PM IST
ചിറക്കടവ്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന മിഷന്റെ നിർദേശാനുസരണം ചിറക്കടവ് എസ്ആർവിഎൻഎസ്എസ് ഹൈസ്കൂളിൽ മാ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ കോമ്പൗണ്ടിൽ മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ലഘു ഭക്ഷണ പദാർഥങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നതോടൊപ്പം കലാലയങ്ങളിൽ വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം പൂർണമായും ഉന്മൂലനം ചെയ്യുന്നതിനും വേണ്ടിയാണ് മാകെയർ സെന്റർ ലക്ഷ്യമിട്ടിരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ശശികുമാർ, ഹെഡ്മാസ്റ്റർ എ.ആർ. അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ ഉഷാ പ്രകാശ്, പഞ്ചായത്ത് മെംബർ എം.ടി. ശോഭന,സിഡിഎസ് അംഗം സുനിത അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.