നടുറോഡിൽ തർക്കിച്ച് കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാർ : കോട്ടയം-കറുകച്ചാല്‍ റോഡിൽ ഗതാഗതം സ്തംഭിച്ചു
1582078
Thursday, August 7, 2025 7:16 AM IST
കറുകച്ചാല്‍: കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം. ഗതാഗതം തടസപ്പെട്ടു. നെത്തല്ലൂര്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെ 1.30നാണ് സംഭവം.
കറുകച്ചാലില്‍നിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന ഇരു ബസുകളും പരസ്പരം ഉരസിയതിനെ ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. സ്വകാര്യ ബസ് നെത്തല്ലൂര്‍ ജംഗ്ഷനില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിക്കയറ്റുന്നതിനിടയില് ഈ ബസിനെ കെഎസ്ആര്‍ടിസി ബസ് മറികടന്നപ്പോളാണ് ബസുകള്‍ തമ്മില്‍ ഉരസിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതിനാല്‍ അരമണിക്കൂറോളം കോട്ടയം-കറുകച്ചാല്‍ റോഡില്‍ ഗതാഗതം തടസപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് കറുകച്ചാലില്‍നിന്നു പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ വഴി തടഞ്ഞ് സ്വകാര്യ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമാെതെന്നും കെഎസ്ആര്‍ടിസിയുടെ സമയത്താണ് സ്വകാര്യബസ് സര്‍വീസ് നടത്തിയതെന്നും മല്ലപ്പള്ളി ഡിപ്പോ സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞു.