ഡോ. തെക്കുംചേരിക്കുന്നേലിന് ആനന്ദശേരിൽ മഹാകുടുംബയോഗത്തിന്റെ സ്വീകരണം നാളെ
1579068
Sunday, July 27, 2025 5:09 AM IST
തിടനാട്: പഞ്ചാബ് ജലന്ധർ രൂപതാധ്യക്ഷനായി സ്ഥാനമേറ്റ റൈറ്റ് റവ. ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന് ആനന്ദശേരിൽ മഹാകുടുംബയോഗത്തിന്റെ (ആനന്ദശേരിൽ, കുന്നേൽ, കണിപറന്പിൽ, കാക്കല്ലിൽ, തെക്കുംചേരിക്കുന്നേൽ ) നേതൃത്വത്തിൽ സ്വീകരണം നൽകും.
നാളെ രാവിലെ 9.30ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് പാരിഷ് ഹാളിൽ നടക്കുന്ന അനുമോദന യോഗത്തിൽ കുടുംബയോഗം രക്ഷാധികാരി ഫാ. ജെയിംസ് തെക്കുംചേരിക്കുന്നേൽ അധ്യക്ഷതവഹിക്കും.
മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ജോസ് കാക്കല്ലിൽ, ഫാ. സെബാസ്റ്റ്യൻ എട്ടുപറ, സോമി കെ. സെബാസ്റ്റ്യൻ കണിപറന്പിൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, സിസ്റ്റർ റോസ് മാർട്ടിൻ തെക്കുംചേരിക്കുന്നേൽ എസ്എബിഎസ്, ഫാ. ജോയി സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, സിജി ഐസക് കുന്നേൽ, ഡോ. കിരൺ വിൻസെന്റ് കണിപറന്പിൽ, മാത്യു കണിപറന്പിൽ, ജോജോ തെക്കുംചേരിക്കുന്നേൽ എന്നിവർ പ്രസംഗിക്കും. റൈറ്റ് റവ. ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ മറുപടിപ്രസംഗം നടത്തും.