നല്ല കുടുംബങ്ങള്‍ ഉണ്ടാവണം-മോണ്‍. സ്കറിയ കന്യാകോണില്‍
1579069
Sunday, July 27, 2025 5:09 AM IST
ഭരണങ്ങാനം: സന്യാസജീവിതവും കുടുംബജീവിതവും എങ്ങനെ വിശുദ്ധിയില്‍ ജീവിക്കാം എന്നുള്ളതിന്റെ മാതൃകയായ വ്യക്തിയാണ് അല്ഫോന്സാമ്മയെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍. ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ജിനോയി തൊട്ടിയില്‍, ഫാ. സരീഷ് തൊണ്ടാംകുഴി, ശ്രവണ പരിമിതര്‍ക്കുവേണ്ടി ഫാ. ബിജു മൂലക്കര, ഫാ. മാത്യു വെട്ടുകല്ലേല്‍, ഫാ. തോമസ് പനയ്ക്കക്കുഴി, ഫാ. ജയിംസ് കുടിലില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. മാത്യു പീടികയില്‍ റംശാ പ്രാര്‍ഥനയ്ക്കും ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ ജപമാല പ്രദക്ഷിണത്തിനും കാര്‍മികത്വം വഹിച്ചു.