മാർ ജോസ് തെക്കുംചേരിക്കുന്നേലിന് ചെമ്മലമറ്റം ഇടവകയിൽ സ്വീകരണം ഇന്ന്
1579070
Sunday, July 27, 2025 5:09 AM IST
ചെമ്മലമറ്റം: ജലന്ധർ രൂപതയുടെ ബിഷപ് മാർ ജോസ് തെക്കുംചേരിക്കുന്നേലിന് മാതൃ ഇടവകയായ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ ഇന്ന് സ്വീകരണം നൽകും. സ്വീകരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലിന് മാർ ജോസ് തെക്കുംചേരിക്കുന്നേലിന്റെ നേതൃത്വത്തിൽ സമൂഹബലി. തുടർന്ന് പാരിഷ്ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പി.സി. ജോർജ്, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ബ്ലോക്ക് മെംബർമാരായ മിനി സാവിയോ, ജോസഫ് ജോർജ്, വാർഡ് മെംബർ ലിസി തോമസ് എന്നിവർ പ്രസംഗിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ സ്വാഗതവും, അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കടുതോടിൽ നന്ദിയും പറയും.
‘ആയിരം തിരി തെളിക്കാം’
ചെമ്മലമറ്റം: ‘ആയിരംതിരിതെളിക്കാം’ ബിഷപിന് മംഗള ഗാനവുമായി ഫാ.ജോസ് തറപ്പേൽ. ചെമ്മലമറ്റം ഇടവകാംഗവും ജലന്ധർ രൂപതയുടെ ബിഷപ്പുമായ മാർ ജോസ് തെക്കുംചേരികുന്നേലിന് ഇടവകയിൽ സ്വീകരണം നല്കുബോൾ ഇടവാംഗവും കൂട്ടുകാരനും പ്രശസ്ത ഗാനരചിയതാവും ഗായകനുമായ ഫാ. ജോസ് തറപ്പേൽ എഴുതിയ മംഗളഗാനം ആലപിക്കും.
ആയിരം തിരിതെളിക്കാം എന്ന മംഗളഗാനം ഫാ. ജേക്കബ് കടുതോടിലിന്റെ നേതൃത്വത്തിൽ ഇടവകയിലെ 35ഓളം ഗായകരാണ് ആലപിക്കുന്നത്. ഗാനത്തിന്റെ രചനയും സംവിധാനവും ഫാ. ജോസ് തറപ്പേലാണ്.
ജലന്ധർ രൂപതാധ്യക്ഷന് സ്വീകരണം
എലിക്കുളം: പഞ്ചാബ് ജലന്ധർ രൂപതാധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ സ്വീകരണം നൽകും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, സന്ദേശം. തുടർന്ന് അനുമോദന യോഗം.