അല്ഫോന്സാമ്മയെപ്പറ്റി മൂന്ന് പുതിയ പുസ്തകങ്ങള്‍
1579071
Sunday, July 27, 2025 5:09 AM IST
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മയുടെ ആത്മീയതയുടെ ആഴങ്ങള്‍ മനസിലാക്കുന്നതിന് ലഭ്യമായിരിക്കുന്ന കത്തുകളുടെയും സംഭാഷണങ്ങളുടെയും ശേഖരമായ അല്‍ഫോന്‍സാമ്മയുടെ കത്തുകളും സംഭാഷണങ്ങളും എന്ന പുസ്തകം ഇന്ന് ഭരണങ്ങാനം ഷ്റൈനില്‍ പ്രകാശിപ്പിക്കുന്നു. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്ആദ്യ കോപ്പി സ്വീകരിച്ചു പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഷ്റ്റൈന്റെ റെക്ടര്‍ റവ.ഡോ. അഗസ്റ്റിയന് പാലക്കാപറമ്പിലാണ് ഈ ഗ്രന്ഥത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
അല്‍ഫോന്‍സാമ്മ കാളാശേരില്‍ മാര്‍ ജെയിംസ് മെത്രാനും നോവീഷ്യേറ്റിലെ ആത്മീയ ഗുരുവായിരുന്ന ലൂയിസ് സിഎംഐയ്ക്കും റോമൂളൂസ് അച്ചനും സ്വന്തം സഹോദരിക്കും സ്വന്തം പിതാവിനും സഹപാഠികള്‍ക്കും എഴുതിയ കത്തുകളാണ് പുസ്തകത്തില്‍ ചേര്ത്തിരിക്കുന്നവ.
അല്‍ഫോന്‍സാമ്മയുടെ ആത്മീയ ജീവിതത്തെപ്പറ്റി പഠിക്കുന്നതിന് സഹായകമായ സഹനപുഷ്പം എന്ന ത്രൈമാസികയുടെ ആദ്യപ്രതി സീറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവാ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ആദ്യ പുസ്തകം നല്കി പ്രകാശന കര്‍മം നിര്‍വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ നടുത്തടമാണ് ഈ പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തെ അടുത്തറിയാനുള്ള വിഭവങ്ങളാണ് ഇത്തവണത്തെ ലക്കത്തിലുള്ളത് .