തിടനാട്ടിൽ ഗ്രാന്റ് പേരന്റ്സ് മീറ്റ് 2025
1579072
Sunday, July 27, 2025 5:09 AM IST
തിടനാട്: സെന്റ് ജോസഫ് ഇടവകയിലെ 70 വയസിനു മുകളിൽ പ്രായമായവരുടെ സംഗമം ഗ്രാന്റ് പേരന്റ്സ് മീറ്റ് 2025 പള്ളി പാരീഷ് ഹാളിൽ നടത്തി. ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസ് തെക്കുംചേരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, ഫാ. ജോർജ് മുളങ്ങാട്ടിൽ, ഫാ. ജോൺ വയലിൽ എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ ഏറ്റവും പ്രായം കൂടിയ 96 വയസുള്ള ഏലിക്കുട്ടി ദേവസ്യ തെക്കുംചേരിക്കുന്നേലിനെ യോഗത്തിൽ ആദരിച്ചു. ബൈബിൾ ആറുതവണ പകർത്തിയെഴുതുകയും ഇപ്പോഴും രചന തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഏലിക്കുട്ടി ദേവസ്യ ബിഷപ് മാർ ജോസ് തെക്കുംചേരിക്കുന്നേലിന്റെ മാതാവാണ്.