എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്: യോഗം ഇന്ന്
1582865
Sunday, August 10, 2025 11:33 PM IST
എരുമേലി: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സ്ഥലം ഒഴിയണമെന്ന പാലാ സബ് കോടതി വിധി സംബന്ധിച്ചും കെട്ടിടത്തിന്റെ അപകടാവസ്ഥ ചർച്ച ചെയ്യുന്നതിനും ബസ് സർവീസുകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും.
പഞ്ചായത്ത്, കെഎസ്ആർടിസി, ദേവസ്വം ബോർഡ് തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കും.
കോടതിവിധിക്കെതിരേ അപ്പീൽ നൽകുക, പഴയ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കുക, ശുചിമുറി കോംപ്ലക്സ് നിർമിക്കുക, ശബരിമല സർവീസുകൾ കാര്യക്ഷമമാക്കുക, ലാഭകരമല്ലാത്തതിന്റെ പേരിൽ ഗ്രാമീണ മേഖല ആശ്രയിച്ചിരുന്ന ബസ് സർവീസുകൾ നിർത്തലാക്കിയതിനാൽ പകരം യാത്രാസൗകര്യം സജ്ജമാക്കുക തുടങ്ങിയവയാണ് ചർച്ച ചെയ്യുന്ന പ്രധാന പ്രശ്നങ്ങൾ.