റോഡ് വൃത്തിയാക്കി കെഎല്‍എം മാതൃകയായി
1583110
Monday, August 11, 2025 7:22 AM IST
മാടപ്പള്ളി: റോഡ് വൃത്തിയാക്കി കേരള ലേബര്‍ മൂവ്മെന്റ് മാടപ്പള്ളി മേരിമാതാ യൂണിറ്റ് മാതൃകയായി. മാടപ്പള്ളി പോസ്റ്റ് ഓഫീസ്പടി-കാലായിമേപ്പുറം റോഡാണ് കെഎല്‍എം യൂണിറ്റ് വൃത്തിയാക്കിയത്. ഭാരവാഹികളായ ജിജി കല്ലഞ്ചിറ, ഡാമിച്ചന് തെക്കേക്കാരയ്ക്കാട്ട്, സോജി ചെന്നിക്കര, തുടങ്ങിയവര്‍ നേതൃത്വം നല്കി.