ഏറ്റുമാനൂരിൽ ദേശീയ വ്യാപാരി ദിനാചരണം
1582743
Sunday, August 10, 2025 7:08 AM IST
ഏറ്റുമാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റായ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനാചരണം നടത്തി. വ്യാപാരഭവൻ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്നു നടത്തിയ സമ്മേളനം പ്രസിഡന്റ് എൻ.പി. തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ടി.എം. യാക്കൂബ് അധ്യക്ഷത വഹിച്ചു.
എൻ.കെ. സുകുമാരൻ നായർ, ജോർജ് തോമസ് മുണ്ടയ്ക്കൽ, എം.എൻ. സജി മുരിങ്ങയിൽ, പി.സി. സുരേഷ്, രാജു താര, ശ്യാം ബഷീർ, വി.എം. മാത്യു, ജോപോൾ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.