ഒഡീഷയിൽ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവം : കര്‍ശന നടപടി വേണം: കത്തോലിക്ക കോണ്‍ഗ്രസ്
1582560
Saturday, August 9, 2025 7:14 AM IST
പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതി പ്രതിഷേധിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ ഉണ്ടാകാത്തതാണെന്ന് സമിതി വിലയിരുത്തി.
ആക്രമിക്കപ്പെട്ട മലയാളി വൈദികനായ ഫാ. ലിജോ നിരപ്പേലിന്റെ വീട് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.