മോണ്‍. സിറിയക് കണ്ടങ്കരി ക്വിസ് മത്സര വിജയികള്‍
1582569
Saturday, August 9, 2025 7:24 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന 22-ാമത് മോണ്‍. സിറിയക് കണ്ടങ്കരി മെമ്മോറിയല്‍ അഖില കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജനറല്‍ ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിലെ അര്‍ണോള്‍ഡ് സന്തോഷ്,
നോയല്‍ ജോസഫ് എന്നിവരും രണ്ടാം സ്ഥാനം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹരി മുരളി, ജോയല്‍ ജൂഡ് അഗസ്റ്റിന് എന്നിവരും മൂന്നാം സ്ഥാനം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ റീവ് മാത്യു ഷെറി, അല്‍ഫോന്‍സ് എസ്. വടക്കേല്‍ എന്നിവരും കരസ്ഥമാക്കി.
സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ ഉദ്ഘാടനം ചെയ്തു. ഹോളി ക്വീന്‍സ് പ്രൊവിന്‍സിലെ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി തോമസ് സിഎംസി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ് സിഎംസി, എസ്ബി കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യൂസ്, പിടിഎ പ്രസിഡന്റ് വര്‍ഗീസ് ആന്റണി, ലിസി സിറിയക്, ജിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.