ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
1582558
Saturday, August 9, 2025 7:14 AM IST
പാമ്പാടി: വട്ടമലപ്പടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനു സാരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.15ന് വട്ടമലപ്പടിക്കു സമീപമായിരുന്നു അപകടം. പാമ്പാടി ഭാഗത്തേക്കു വന്ന ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്കു വന്ന കാറില്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ മാങ്ങാനം സ്വദേശി ആശിഷിന്റെ(21) കൈകാലുകള്‍ക്കു പരിക്കേറ്റു. ആശിഷിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്കി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പാമ്പാടി എസ്ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.