യൂത്ത് ഫ്രണ്ട്-എം റാലിയും പൊതുസമ്മേളനവും ഇന്ന്
1582562
Saturday, August 9, 2025 7:14 AM IST
പാലാ: യൂത്ത് ഫ്രണ്ട്-എം യുവജന റാലിയും പൊതുസമ്മേളനവും ഇന്നു വൈകുന്നേരം നാലിന് പാലാ ടൗണില്‍ നടക്കും. യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍നിന്നും പാലാ മുനിസിപ്പാലിറ്റിയില്‍ നിന്നുമാണ് യുവജനങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി നടത്തുന്നത്.
റാലിക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില്‍ അധ്യക്ഷത വഹിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില്‍, സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പില്‍, മനു തെക്കേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.