അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണും ലൈനുകളും മാറ്റിസ്ഥാപിക്കണം
1582561
Saturday, August 9, 2025 7:14 AM IST
ഞീഴൂര്‍: ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മഠത്തിപ്പറമ്പ് പാലത്തിനു സമീപം വലിയതോടിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് വൈദ്യുതി തൂണും 11 കെവി ലൈനും അപകടാവസ്ഥയില്‍. അപകടാവസ്ഥ ഒഴിവാക്കാന്‍ കെഎസ്ഇബി നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അപകടം ഒഴിവാക്കണമെന്ന് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനറും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലിയും കെഎസ്ഇബി അധികാരികളോട് ആവശ്യപ്പെട്ടു.
വലിയ തോടിന്റെ കല്‍ക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്താണ് രണ്ട് തവണയായി ഇടിഞ്ഞത്. ഇനിയും കെട്ട് ഇടിഞ്ഞാല്‍ വൈദ്യുതി തൂണും ലൈനുകളും നിലംപൊത്തുന്ന അവസ്ഥയിലാണെന്ന് സന്തോഷ് പറയുന്നു.
ഇതു വലിയ അപകടത്തിന് വഴി തെളിക്കും. സമീപത്തുള്ള വീടുകള്‍ക്കും അപകടമുണ്ടാകും. പാഴുത്തുരുത്ത്-മഠത്തിപറമ്പ്-തുരുത്തിപള്ളി ട്രാന്‍സ്ഫോമറുകളെ ബന്ധിപ്പിക്കുന്ന 11 കെവി ലൈനാണ് അപകടത്തിലുള്ളത്.