അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ തിരുനാളിനു നാളെ കൊടിയേറും
1582556
Saturday, August 9, 2025 7:14 AM IST
കുടമാളൂര്‍: അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 115-ാമത് ജന്മദിനത്തോടനുബന്ധിച്ചുള്ള തിരുനാളും അല്ഫോന്സാഭവന്റെ സുവര്‍ണ ജൂബിലി ആഘോഷവും നടത്തും.
നാളെ മുതല്‍ 19 വരെയാണു തിരുനാള്‍. 31ന് സുവര്‍ണജൂബിലി ആഘോഷം നടക്കും. നാളെ വൈകുന്നേരം നാലിനു കൊടിയേറ്റ്, 4.30നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന: ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. ജോര്‍ജ് മംഗലത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജസ്റ്റിന് വരവുകാലായില്‍, ഫാ. സുനില്‍ ആന്റണി എന്നിവര്‍ സഹകാര്‍മികരാകും.
11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4.30നു സായാഹ്ന പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ടോം കുന്നുംപുറം, ഫാ. ജോസഫ് മുട്ടത്തുപാടം, ഫാ. നിഷാദ്, ഫാ. സിബിച്ചന് കളരിക്കല്‍, ഫാ. ആന്റണി ഇളംതോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, മോൺ. ആന്റണി എത്തയ്ക്കാട്ട്, ഫാ. തോമസ് കാഞ്ഞിരക്കോണം എന്നിവര്‍ വിവിധദിവസങ്ങളില്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
19നു വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കത്തിച്ച മെഴുകുതിരികളുമായി സെന്റ് മൈക്കിള്‍സ് ചാപ്പലിലെത്തി തിരിച്ച് അല്‍ഫോന്‍സാ ഭവനിലേക്കു പ്രദക്ഷിണവും നടത്തും. തുടര്‍ന്നു കൊടിയിറക്ക്, നേര്‍ച്ച വിതരണം.
31നു സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ചു രാവിലെ 11നു മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോര്‍ജ് മംഗലത്തില്‍, സിസ്റ്റര്‍ ലിറ്റി, സിസ്റ്റര്‍ ബ്രിജി, സിസ്റ്റര്‍ എലൈസ് മേരി, ഫാ. ജസ്റ്റിന് വരവുകാലായില്‍, റോയി സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.