കൈ പൊക്കിയാൽ കറന്റടിക്കും
1582553
Saturday, August 9, 2025 7:14 AM IST
ചേലയ്ക്കാപ്പള്ളി മോട്ടോർ തറയിലേക്കുള്ള ത്രീ ഫേസ് ലൈൻ അപകടാവസ്ഥയിൽ
കുമരകം: ഒരാൾ കൈ അറിയാതെ ഒന്നുയർത്തിയാൽ വൈദ്യുതാഘാതമേൽക്കാൻ പാകത്തിൽ താഴ്ന്ന് കിടക്കുകയാണ് ചേലയ്ക്കാപ്പള്ളി മോട്ടോർ തറയിലേക്കുള്ള ത്രീ ഫേസ് വൈദ്യുതി ലൈൻ. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ ആറാട്ടുകളത്തിന്റെ പടിഞ്ഞാറു വശത്താണ് അപകടാവസ്ഥയിലുള്ള വൈദ്യുതിലൈൻ കിടക്കുന്നത്.
കാട്ടൂത്ര- വാഴയിൽ റോഡിലെ പോസ്റ്റിൽനിന്നു സമീപത്തെ തോടിനു കുറുകെയാണ് ചേലയ്ക്കാപ്പള്ളി പാടത്തിന്റെ പുറംബണ്ടിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റിലേക്ക് ലൈൻ വലിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ചെരിഞ്ഞതാണ് ലൈൻ ഇത്രയും അപകടാവസ്ഥയിലാകാൻ കാരണം.
അപകടമുണ്ടാകാൻ കാത്തുനില്ക്കാതെ വൈദ്യുതി വകുപ്പ് ലൈൻ ഉയർത്തി സുരക്ഷിതമാക്കണമെന്നാണ് കർഷകരുടേയും സമീപവാസികളുടേയും ആവശ്യം.