മേമ്മുറി വെറ്ററിനറി ആശുപത്രിയില്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
1582563
Saturday, August 9, 2025 7:24 AM IST
കുറുപ്പന്തറ: മേമ്മുറി വെറ്റിനറി ആശുപത്രിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് (എംഎസ്യു) പ്രവര്‍ത്തനമാരംഭിച്ചു. കോട്ടയത്തിന്റെ ഉപകേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടാണ് മേമ്മുറിയില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികാരികളുടെ സാന്നിധ്യത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല അധ്യക്ഷത വഹിച്ചു.
ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. സുജ പദ്ധതിയുടെ വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ സാലിയമ്മ ജോളി, വാര്‍ഡ് മെമ്പര്‍ ആനിയമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് വെറ്ററിനറി സര്ജന് അറിയിച്ചു.