മുലയൂട്ടല്‍ വാരാചരണം: ബോധവത്കരണ പരിപാടി
1582570
Saturday, August 9, 2025 7:26 AM IST
ചങ്ങനാശേരി: ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഹോം സയന്‍സ് വിഭാഗവും മല്ലപ്പള്ളി ഐസിഡിഎസ് പ്രോജക്ട് ഓഫീസും ചേര്‍ന്ന് ആനിക്കാട് പഞ്ചായത്തിലെ പുല്ലുകുത്തി അങ്കണവാടിയില്‍ മുലയൂട്ടല്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അവബോധ ക്ലാസ്, വിഭവങ്ങളുടെ പ്രദര്‍ശനം, സ്കിറ്റ് എന്നിവ പിജി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സൂസന് ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളിക്കുട്ടി സിബി അധ്യക്ഷത വഹിച്ചു.
കോളജ് വൈസ്പ്രിന്‍സിപ്പല്‍ പ്രഫ. മഞ്ചുലിൻ ജേക്കബ്, ഹോം സയന്‍സ് വിഭാഗം മേധാവി സിസ്റ്റര്‍ എലിസബത്ത് ജോസഫ്, ഡെയ്സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.