പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1582566
Saturday, August 9, 2025 7:24 AM IST
വൈക്കം: നഗരസഭയിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സമരം ചെയ്ത ബിജെപി കൗൺസിലർമാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു ബിജെപി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി അറയിൽ സമരം ഉദ്ഘാടനം ചെയ്തു, വൈക്കം മണ്ഡലം പ്രസിഡന്റ് എം.കെ . മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലേഖ അശോകൻ, ജില്ലാ സെക്രട്ടറിമാരായ രൂപേഷ് ആർ മേനോൻ, പി.ആർ. സുഭാഷ്, വിനൂബ് വിശ്വം, പ്രീജു കെ.ശശി, ശിവരാമകൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.