രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കം: ഡോ. വർഗീസ് ജോർജ്
1582555
Saturday, August 9, 2025 7:14 AM IST
കോട്ടയം: മതേതര ഭരണഘടനയില്‍നിന്ന് മതരാഷ്ട്രത്തിലേക്ക് രാജ്യം നീങ്ങുന്നതിന്റെ പ്രകടമായ തെളിവാണ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് എതിരേയുളള കുറ്റപത്രമെന്ന് ആര്‍ജെഡി ദേശീയ എക്സിക്യുട്ടീവ് അംഗം ഡോ. വര്‍ഗീസ് ജോര്‍ജ്.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്കെതിരേയുള്ള വ്യാജകേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറില്‍ നടത്തിയ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബെന്നി കുര്യന്, പീറ്റര്‍ പന്തലാനി, ടി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, ജോര്‍ജ് മാത്യു, ജോണ്‍ മാത്യു മൂലയില്‍, എന്നിവര്‍ പ്രസംഗിച്ചു.