പാലാ മുണ്ടാങ്കൽ അപകടം: അന്നമോളുടെ സംസ്കാരം നാളെ
1582720
Sunday, August 10, 2025 7:03 AM IST
പാലാ: മുണ്ടാങ്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണപ്പെട്ട അല്ലപ്പാറ പാലക്കുഴിക്കുന്നേല്‍ സുനിലിന്റെ മകള്‍ അന്നമോളു(11)ടെ സംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ നടത്തും. രാവിലെ 8.30 ന് സെന്റ് മേരീസ് സ്കൂളില്‍ മൃതദേഹം കൊണ്ടുവരും. സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അന്നമോള്. തുടര്‍ന്ന് പ്രവിത്താനം പള്ളി ഹാളില്‍ പൊതുദര്‍ശനം.
കഴിഞ്ഞ അഞ്ചിന് മുണ്ടാങ്കലിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ എതിരേ വന്ന രണ്ടു സ്കൂട്ടറുകള് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അന്നമോളുടെ അമ്മ ജോമോള്‍, മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ധന്യ സന്തോഷ് എന്നിവര്‍ സംഭവദിവസം മരണപ്പെട്ടിരുന്നു.