ബിജെപി അംഗത്തെ അയോഗ്യനാക്കി
1582763
Sunday, August 10, 2025 7:23 AM IST
കടുത്തുരുത്തി: പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. മുളക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് ബിജെപി അംഗം വടുകുന്നപ്പുഴ മരോട്ടിക്കൽ അജിത് കുമാറിനെതിരേയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചത്.
2023 ലാണ് കേസിനാസ്പദമായ സംഭവം. അജിത്കുമാറിന്റെ പേരിലുള്ള ടാക്സിക്കാർ പൊതുമരാമത്ത് വകുപ്പിന് വാടകയ്ക്ക് ഓടി പഞ്ചായത്തിൽനിന്നും ലക്ഷങ്ങൾ കൈപ്പറ്റിയെന്നതാണ് കേസ്. പഞ്ചായത്തിലെ ഒന്നാം വാർഡംഗം സിപിഎം പ്രതിനിധി കെ.ആർ. അരുൺ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
എന്നാൽ പരാതിക്കാരൻകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ് തനിക്ക് വണ്ടി ഓടാൻ അനുവാദം നൽകിയതെന്നും, തുടർന്ന് പരാതി വന്നപ്പോൾ കരാർ റദ്ദാക്കുകയും അതിനുശേഷം മാസങ്ങൾ കഴിഞ്ഞാണ് കേസ് നൽകിയതെന്നും അജി വാദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തള്ളുകയായിരുന്നു.