കള്ളുചെത്ത് വ്യവസായത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന്
1582762
Sunday, August 10, 2025 7:23 AM IST
വൈക്കം: കള്ളുചെത്ത് വ്യവസായത്തോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും വ്യവസായത്തെ തകർച്ചയിൽനിന്ന് രക്ഷിക്കണമെന്നും സിപിഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രമുഖ പരമ്പരാഗത വ്യവസായ കള്ളുചെത്ത് വ്യവസായം തകർച്ചയെ നേരിടുകയാണ്.
ജില്ലയിൽ മാത്രം ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ രംഗത്ത് പണിയെടുത്തിരുന്നതെന്നും കള്ള് വ്യവസായത്തെ സംരക്ഷിക്കുന്ന പുതിയ മദ്യനയം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ചെത്തുതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ പ്രമേയം അവതരിപ്പിച്ചു.