മുസ്ലിം ലീഗിന്റെ ഊന്നുവടിയില്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് നില്ക്കാന് പറ്റില്ലെന്ന് വെള്ളാപ്പള്ളി
1582766
Sunday, August 10, 2025 7:23 AM IST
ചങ്ങനാശേരി: മുസ്ലിം ലീഗിന്റെ ഊന്നുവടിയില്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് നില്ക്കാന് പറ്റാത്ത അവസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന്റെ ശാഖാ നേതൃസംഗമം കോണ്ടൂര് ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെ എങ്ങനെ മതേതര പാര്‍ട്ടിയെന്നു പറയാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്കി. യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരന്, വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി യൂണിയന്റെ കീഴിലുള്ള 59 ശാഖകളുടെ ഭാരവാഹികള്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ 1800ലധികം പേര് പങ്കെടുത്തു.