ചിറക്കടവിൽ കേരഗ്രാമം പദ്ധതി
1582730
Sunday, August 10, 2025 7:03 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻനായർ, മിനി സേതുനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
തെങ്ങുകളുടെ തടംതുറക്കല്‍, തെങ്ങിൻതോപ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റയന്ത്രം ലഭ്യമാക്കല്‍, രോഗ കീടനിയന്ത്രണം, തെങ്ങിന് മരുന്നുതളിക്കൽ, ജൈവവളം, രാസവളം, രോഗം ബാധിച്ച ഉത്പാദനം കുറഞ്ഞ തെങ്ങ് വെട്ടി മാറ്റുന്നതിനും പുതിയത് വയ്ക്കുന്നതിനും സഹായം തുടങ്ങിയ ആനുകൂല്യങ്ങളാണ് കേര ഗ്രാമം പദ്ധതിയിലൂടെ ലഭിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.