കൊടിക്കുന്നില്‍ സുരേഷ് എംപി സിസ്റ്റര്‍ എലൈസ ചെറിയാന്റെ സഹോദരന്റെ വസതി സന്ദര്‍ശിച്ചു
1582769
Sunday, August 10, 2025 7:23 AM IST
കുറുമ്പനാടം: ഒഡീഷയിലെ ജലേശ്വറില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സിസ്റ്റര്‍ എലൈസ ചെറിയാന്റെ പെരുമ്പനച്ചിയിലുള്ള സഹോദരന് പുതുപ്പറമ്പില്‍ ചെറിയാന് ജോസഫിന്റെ വസതി കൊടിക്കുന്നില്‍ സുരേഷ് എംപി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
അക്രമികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഒഡീഷാ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടതായി എംപി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ബാബു കുരീത്തറ, ആന്റണി കുന്നുംപുറം, പി.എം. മോഹനന്‍പിള്ള തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായിരുന്നു.