ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഭരണകൂടങ്ങള്‍ക്ക് നിസംഗത: മോണ്‍. എത്തയ്ക്കാട്ട്
1582764
Sunday, August 10, 2025 7:23 AM IST
ചങ്ങനാശേരി: രാജ്യത്ത് ന്യൂനപക്ഷാവകാശങ്ങളും ഭരണഘടനയും നിര്‍ബാധം ലംഘിക്കപ്പെടുമ്പോള്‍ ഭരണാധിപന്മാര് നിസംഗത പുലര്‍ത്തുകയാണെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്.
കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദീപകം മാര്‍ഗരേഖ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിരൂപത അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഫൊറോനാ പ്രസിഡന്റ് വി.സി. വില്‍സണ്‍ മാര്‍ഗരേഖയുടെ ആദ്യപതിപ്പ് ഏറ്റുവാങ്ങി.
ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജോസ് വെങ്ങാന്തറ, ജോര്‍ജ് വര്‍ക്കി, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കെ. കുരുവിള, രാജേഷ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.