കാപ്പ നിയമപ്രകാരം തടവിലാക്കാൻ ഉത്തരവ്
1582741
Sunday, August 10, 2025 7:08 AM IST
ഏറ്റുമാനൂർ: യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കാൻ ഉത്തരവ്. കാണക്കാരി ചാത്തമല കുഴിവേലിൽ രാഹുൽ രാജു(24)വിനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം തടങ്കലിലാക്കുന്നത്. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുറവിലങ്ങാട്, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.