കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇന്ന്
1582721
Sunday, August 10, 2025 7:03 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് നടക്കുന്ന വിശുദ്ധകുർബാനയ്ക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കാർമികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, സിസ്റ്റര്‍ മെര്‍ലി സിഎംസി, ഫാ. ബേബി മുല്ലൂര്പറമ്പില് എസ്ജെ, ടി.സി. ചാക്കോ വാവലുമാക്കല്‍, മെറിനാ റ്റോമി കാവുങ്കല്‍, ജോസഫ് മാത്യു പതിപ്പള്ളില്‍, ഷോണ്‍ മുണ്ടാട്ടുചുണ്ടയില്‍ എന്നിവർ പ്രസംഗിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. കുര്യന് താമരശേരി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍ നന്ദിയും പറയും.
ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈദിക-സന്യസ്ത സംഗമം നടന്നു. ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി വിശുദ്ധകുർബാനയർപ്പിച്ചു. തുടർന്ന് പൊതുസമ്മേളനം നടന്നു.
പരിപാടികൾക്ക് കത്തീഡ്രല്‍ വികാരി റവ.ഡോ. കുര്യന് താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. തോമസ് മുളങ്ങാശേരി, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പില്‍, ഏബ്രഹാം കെ. അലക്സ് കൊല്ലംകുളം, ടി.സി. ചാക്കോ വാവലുമാക്കല്‍, പി.കെ. കുരുവിള പിണമറുകില്‍, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍, പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് പള്ളിവാതുക്കൽ തുടങ്ങിയവർ നേതൃത്വം നല്‍കും.