പ്രതി അറസ്റ്റില്‍
1582744
Sunday, August 10, 2025 7:08 AM IST
പള്ളിക്കത്തോട്: ബാര്‍ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തത്തംപള്ളിക്കുന്ന് കൊച്ചുപറമ്പില്‍ മനോജി(49)നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കൊടുങ്ങൂർ ഗ്രാൻഡ് അവന്യു ബാര്‍ ഹോട്ടല്‍ അടച്ചതിനുശേഷവും സെക്യൂരിറ്റി കാബിന് ഭാഗത്തുനിന്നു പോകാതിരുന്ന പ്രതി സെക്യൂരിറ്റി ജീവനക്കാരനായ രാജനെ തള്ളി നിലത്തിടുകയും മാരകമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രാജന് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പള്ളിക്കത്തോട് പോലീസ് എസ്എച്ച്ഒ പി.എസ്. രാജേഷിന്റെ നേതൃത്വത്തില്‍ എസ്ഐ പി.എന്‍. ഷാജി, എഎസ്ഐ റെജി ജോണ്‍, എസ്സിപിഒ സുജീഷ്, സിപിഒ ശ്രീരാജന്‍, സിപിഒമാരായ രാജേഷ്, ജയലാല്‍ എന്നിവര്‍ ചേര്‍ന്നാണ്പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.