മുള്ളൻപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
1582723
Sunday, August 10, 2025 7:03 AM IST
തലനാട്: ബൈക്ക് യാത്രക്കാരന് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തലനാട് മരുതോലിൽ ഋഷിരാജി (26) നാണ് ബൈക്കിൽനിന്ന് വീണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 5.30ന് ബാലവാടി ജംഗ്ഷനിലാണ് അപകടം. ക്ഷീരോത്പാദക സംഘത്തിൽ പാൽ കൊടുക്കാനായി പോകുകയായിരുന്നു ഋഷിരാജ്. ചെറിയ ഒരു വളവുതിരിഞ്ഞ് എത്തിയ ഋഷിരാജ് സഞ്ചരിച്ച ബൈക്കിലേക്ക് റോഡിനു കുറുകെയെത്തിയ മുള്ളൻപന്നി ശക്തിയായി ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് വീണ ഋഷിരാജിന്റെ കൈകാലുകൾക്കും തലക്കും സാരമായി പരിക്കേറ്റു.