തൊഴിലധിഷ്ഠിത പദ്ധതികൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത് മാതൃക: ചീഫ് വിപ്പ്
1582731
Sunday, August 10, 2025 7:03 AM IST
കാഞ്ഞിരപ്പള്ളി: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത-സംരംഭകത്വ പദ്ധതികൾ നടപ്പിലാക്കുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടന്ന ഇഡി ക്ലബ് അംഗങ്ങൾക്കുള്ള നൈപുണ്യ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ടി.ജെ. മോഹനൻ, ഷക്കീല നസീർ, സാജൻ കുന്നത്ത്, മാഗി ജോസഫ്, ജോഷി മംഗലം, ഡാനി ജോസ്, അനു ഷിജു, കോളജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി എന്നിവർ പ്രസംഗിച്ചു.