അഞ്ചമ്പലദര്ശനവും വള്ളസദ്യയും കെഎസ്ആര്‍ടിസി നൂറു ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി
1583107
Monday, August 11, 2025 7:22 AM IST
തൃക്കൊടിത്താനം: പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനവും ആറന്മുള വള്ളസദ്യയും ഉൾപ്പെടുത്തി കെഎസ്ആര്‍ടിസി ഒരുക്കിയ തീര്‍ഥയാത്ര നൂറു ട്രിപ്പ് പൂര്‍ത്തിയാക്കി. ജൂലൈ 27 മുതലാണ് ബസ് സര്‍വീസ് ആരംഭിച്ചത്.
ഇന്നലെ വരെ നൂറു ട്രിപ്പുകളാണ് സര്‍വീസ് നടത്തിയത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ഡിപ്പോകളില്‍ നിന്നാണ് ബസുകള്‍ എത്തിയത്. ഒക്ടോബര്‍ രണ്ടുവരെയാണ് യാത്ര.
നൂറാമത് ട്രിപ്പിലെത്തിയ തീര്‍ഥാടകരെ പഞ്ച ദിവ്യദേശ ദര്ശന് ചെയര്മാന് ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സെക്രട്ടറി പ്രസാദ് കളത്തൂര്‍, ഉപദേശക സമിതി പ്രസിഡന്റ് വിനോദ് ചക്കിട്ടപറമ്പില്‍, സെക്രട്ടറി പി.ആര്. രാജേഷ്, വൈസ് പ്രസിഡന്റ് പി.കെ. പ്രസാദ്, ജയന് എസ്.വി. സദനം, വി. ശശിധരന്, ഹരി നേതശേരില്, ശ്യാം സുന്ദര്‍, ജയശ്രീ ചൈതന്യ, ഗീതാ നായര്‍ ഗീതാലയം, വത്സല ശ്യാം എന്നിവര്‍ പ്രസംഗിച്ചു.