ക്രൈസ്തവ വിശ്വാസം പീഡനങ്ങളില്‍ തളരില്ല: മാര്‍ തോമസ് തറയില്‍
1583108
Monday, August 11, 2025 7:22 AM IST
ചങ്ങനാശേരി: പീഡനങ്ങളില്‍ തളരുന്നതല്ല വളരുന്നതാണ് ക്രൈസ്തവ വിശ്വാസമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്നുവന്ന മരിയന്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
വിശ്വാസം ശക്തിപ്പെടുന്നതിലാണ് ക്രിസ്ത്യാനി സഹനങ്ങളിലൂടെ കടന്നുപോകുന്നതെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ആമുഖപ്രസംഗം നടത്തി.