എൺപത് പിന്നിട്ട മാതാപിതാക്കള്‍ക്ക് ആദരവുമായി എകെസിസി ചക്കാമ്പുഴ യൂണിറ്റ്
1582874
Sunday, August 10, 2025 11:33 PM IST
ചക്കാമ്പുഴ: ചക്കാമ്പുഴ ഇടവകയെ രൂപപ്പെടുത്തുന്നതില്‍ നിസ്തുല സംഭാവനകള്‍ നല്കിയ 80 പിന്നിട്ട എണ്പതില്പരം മാതാപിതാക്കള്‍ക്ക് ആദരവൊരുക്കി എകെസിസി ചക്കാമ്പുഴ യൂണിറ്റ് സുകൃതപഥം എല്‍ഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വിശുദ്ധ കുര്‍ബാനയും സ്നേഹവിരുന്നും ചടങ്ങിന്റെ ഭാഗമായി നടത്തി. ഫോട്ടോ പതിപ്പിച്ച സ്മാരക ഫലകവും ഉത്തരീയവും സമ്മാനമായി നല്‍കിയാണ് മാതാപിതാക്കളെ യാത്രയാക്കിയത്.
വികാരി ഫാ. ജോസഫ് വെട്ടത്തേല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു മുതുപ്ലാക്കല്‍, യൂണിറ്റ് പ്രസിഡന്റ് സണ്ണി കുരിശുംമൂട്ടില്‍, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്മാന് ബേബി ഉഴുത്തുവാല്‍, യൂണിറ്റ് ഭാരവാഹികളായ തങ്കച്ചന് കളരിക്കല്‍, പി.ജെ. മാത്യു പാലത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.