കാർഷിക വായ്പകളിൽ പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കണം: മോന്‍സ് ജോസഫ്
1582881
Sunday, August 10, 2025 11:33 PM IST
കോട്ടയം: കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ജപ്തിനടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേരള കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കര്‍ഷക യൂണിയന് സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബറില്‍ നിയോജകമണ്ഡലം യോഗങ്ങളും ഒക്ടോബര്‍ ആദ്യവാരം സംസ്ഥാനപ്രതിനിധി സമ്മേളനവും നടത്താൻ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, ജോസ് ജയിംസ് നിലപ്പന, തോമസ് കണ്ണന്തറ, ജെയ്സണ്‍ ജോസഫ്, വി.ജെ. ലാലി, ജോയി ചെട്ടിശേരി, പോള്‍സണ്‍ ജോസഫ്, ജോണ്‍സ് ജോര്‍ജ് കുന്നപ്പള്ളില്‍, നിതിന്‍ സി. വടക്കന്‍, കുഞ്ഞ് കളപ്പുര, ജയിംസ് പതാരംചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു