തലനാട്ടിൽ പുറമ്പോക്കിൽ നിന്നിരുന്ന മരങ്ങൾ വെട്ടിയ നിലയിൽ
1583122
Monday, August 11, 2025 10:36 PM IST
തലനാട്: പഞ്ചായത്തില്‍ മീനച്ചിലാറിന്റെ ഭാഗമായ തോടിന്റെ പുറമ്പോക്കില്നിന്നിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങള്‍ സ്വകാര്യ വ്യക്തി വെട്ടിനിരത്തി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞിലി അടക്കമുള്ള മരങ്ങളാണ് നശിപ്പിച്ചിരിക്കുന്നത്.
തലനാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചാമപ്പാറയിലാണ് സംഭവം. ഏഴു വലിയ മരങ്ങള്‍ വെട്ടിയതായി തലനാട് പഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
സ്വകാര്യ ഭൂമിയിലെ കൃഷിക്കു തടസമാകാതിരിക്കാനാണ് മരം വെട്ടിയതെന്ന് കരുതുന്നു. കുറേ മരത്തടികള്‍ കടത്തിയതായും സംശയിക്കുന്നു. മരച്ചില്ലകള്‍ വെട്ടി പുഴയില്‍ തള്ളിയിട്ടുമുണ്ട്. തീക്കോയി പള്ളിവാതുക്കല്‍ സ്വദേശിയാണ് ഇതിനു പിന്നിലെന്നാണ് സൂചന.
വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയശേഷം പരാതി നല്‍കും.