ചെസ് ടൂർണമെന്റ്: സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം
1582867
Sunday, August 10, 2025 11:33 PM IST
മുണ്ടക്കയം: സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ഓൾ കേരള സ്റ്റുഡന്റ്സ് ചെസ് ടൂർണമെന്റ് നടന്നു. സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസിലുള്ള അമ്പതോളം സ്കൂളുകളിൽനിന്നായി നാനൂറിൽപരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിർ സ്കൂൾ രണ്ടാം സ്ഥാനവും പാലാ ചാവറ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പിടിഎ പ്രസിഡന്റ് ജിജി നിക്കോളാസ് ചെസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റുമാരായ ജെം തോമസ്, സ്വപ്ന റോയ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ, വൈസ് പ്രിൻസിപ്പൽ ആന്റണി കുരുവിള, ചെസ് മാസ്റ്റർ ഷൈജു ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.